‘ചില പൊലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്തു’, മുംബൈയിൽ നിന്ന് വന്ന 110 അംഗ സംഘം ദർശനം ലഭിക്കാതെ മടങ്ങിയതിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ
കൊച്ചി : ശബരിമലയിലെ പോലീസ് രാജിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുംബൈയിൽ നിന്ന് വന്ന അയ്യപ്പന്മാർ എന്തുകൊണ്ടാണ് മടങ്ങിപോയതെന്നു കോടതി ചോദിച്ചു. നിരോധനാജ്ഞയുടെ പേരിൽ പൊലീസ് കൊണ്ടുവന്ന നടപടികൾ വിശ്വാസികളെ ഭയപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ കുറിച്ച് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഇതിനെ തുടർന്ന് തുടർന്ന് ഐ ജി വിജയ് സാക്കറെ സമർപ്പിച്ച റിപ്പോർട്ടിൽ ശബരിമലയിൽ നിരോധനാജ്ഞ അത്യാവശ്യമാണെന്നും വിശ്വാസികൾക്ക് ഇത് ബാധകമല്ലെന്നും സൂചിപ്പിച്ചു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് വിശ്വാസികളെ ഭയപ്പെടുത്തിയെന്നും .ചില പൊലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്തുവെന്നും കോടതി നിരീക്ഷിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0