play-sharp-fill
മദ്യപാനത്തിനിടെ സ്ത്രീവിഷയം പറഞ്ഞുണ്ടായ കളിയാക്കൽ, വാക്ക് തർക്കത്തിലെത്തി;   കൈയ്യാങ്കളി സുഹൃത്തിന്റെ കൊലപാതകത്തിലും അവസാനിച്ചു ; റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് തലയ്ക്കടിച്ച് ​ഗുരുതരമായി പരിക്കേല്പിച്ച ശേഷം  കനാലിൽ മുക്കി കൊലപ്പെടുത്തി; കടക്കാവൂരിൽ കനാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മണികണ്ഠന്റെ കൊലപാതകത്തിൽ  അറസ്റ്റിലായ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മദ്യപാനത്തിനിടെ സ്ത്രീവിഷയം പറഞ്ഞുണ്ടായ കളിയാക്കൽ, വാക്ക് തർക്കത്തിലെത്തി; കൈയ്യാങ്കളി സുഹൃത്തിന്റെ കൊലപാതകത്തിലും അവസാനിച്ചു ; റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് തലയ്ക്കടിച്ച് ​ഗുരുതരമായി പരിക്കേല്പിച്ച ശേഷം കനാലിൽ മുക്കി കൊലപ്പെടുത്തി; കടക്കാവൂരിൽ കനാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മണികണ്ഠന്റെ കൊലപാതകത്തിൽ അറസ്റ്റിലായ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ
കടക്കാവൂർ: കൊച്ചുപാലത്തിനു സമീപം കനാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മണികണ്ഠൻ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ സുഹൃത്തായ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കാവൂർ കോണത്ത് വീട് ചാവടിമുക്ക് മണികണ്ഠൻ {34}ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഇടുക്കി രാജക്കാട് വട്ടപ്പാറ സ്വദേശി അജീഷ് {28 } പൊലീസ് കസ്റ്റഡിയിൽ.


ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടുകൂടി മണികണ്ഠനും അജീഷും മദ്യപിക്കാനായി കൊച്ചു പാലത്തിനു മുകളിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ എത്തി. മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും മണികണ്ഠനെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കളിയാക്കിയതിന്റെ പേരിൽ ഇരുവരും തമ്മിൽ അടിപിടി ഉണ്ടാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് അജീഷ് മണികണ്ഠനെ ഗുരുതരമായി പരിക്കേല്പിക്കുകയും, സമീപത്തെ കനാലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

സംഘർഷത്തിനിടയിൽ കൈക്കും തലക്കും പരിക്കേറ്റ പ്രതി ഓട്ടോയിൽ കയറി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച മുതൽ മണികണ്ഠനെ കാണാനില്ലെന്ന് പരാതി പ്രകാരം കടയ്ക്കാവൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തുടർന്ന് കടയ്ക്കാവൂർ കൊച്ചു പാലത്തിന് സമീപം മണികണ്ഠൻന്റെ ബൈക്ക് കണ്ടെത്തുകയും സമീപപ്രദേശങ്ങളിൽ തെരച്ചിലിലാരംഭിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് മണികണ്ഠന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുന്നത്.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷം ആറ്റിങ്ങൽ ഫയർഫോഴ്സ് മൃതദേഹം കനാലിൽ നിന്നും പുറത്തെടുത്തു. പോലീസ് ശാസ്ത്രീയ തെളിവുകളും, സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിന്ന അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

തിരുവനന്തപുരം റൂറൽ എസ് പി ദിവ്യ ഗോപിനാഥ് ഐപിഎസിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ കടക്കാവൂർ എസ് എച്ച് ഒ അജേഷ് വി, എസ് ഐ മാരായ ദീപു എസ് എസ്, നസ്റുദ്ദീൻ, ജി എസ് ഐ മനോഹർ, മാഹിൻ, എ എസ് ഐ ശ്രീകുമാർ രാജീവ്, ഷാഫി,എസ് സി പി ഒ ജ്യോതിഷ് കുമാർ വി. വി ബാലു, സി പി ഒമാരായ ബിനു, ജിജു. അരുൺ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്