
ഇനി കൂമ്പാച്ചി മലയിലേക്ക് കയറിയാല്‍ പണികിട്ടും; മല കയറുന്നവർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ ,ഒപ്പം അപകടമേഖലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങളും ഒരുങ്ങുന്നു
സ്വന്തം ലേഖിക
പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിലേക്ക് ആരെങ്കിലും കയറിയാല്‍ കേസെടുക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി . അപകടമേഖലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കും.
നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് നിര്‍ദേശം. മേഖലയില്‍ പൊലീസ്, വനംവകുപ്പ് പട്രോളിംഗിന് സഹായം നല്‍കാന്‍ സിവില്‍ ഡിഫന്‍സ് വാളന്റിയർ മാരെ ഉപയോഗിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
Third Eye News Live
0