play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം 2021-22 പദ്ധതി; പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുളള കറവപ്പശു ജില്ലാതല വിതരണോദ്ഘാടനം കുറിച്ചിയിൽ നടന്നു

കോട്ടയം ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം 2021-22 പദ്ധതി; പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുളള കറവപ്പശു ജില്ലാതല വിതരണോദ്ഘാടനം കുറിച്ചിയിൽ നടന്നു

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുളള കറവപ്പശു ജില്ലാ തല വിതരണോദ്ഘാടനം കുറിച്ചിയിൽ നടന്നു.


കോട്ടയം ജില്ലയിൽ പ്രളയ കാലത്ത് ജിവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തിൽ വരുന്നവരാണ് പദ്ധതിയുടെ ഉപഭോക്താക്കൾ. കോട്ടയം ജില്ലയിൽ 11 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പശുക്കളെ വാങ്ങുന്നതിനായി 120000 രൂപയാണ് ചിലവ് വരുന്നത്. ഇതിൽ 90000 രൂപ ജില്ലാ പഞ്ചായത്ത് സബ്സിഡി നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു എസ് മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജയദേവൻ, ചീഫ് വെറ്റിനറി ഓഫീസർ ഡോ.ഷാജി പണിക്കശ്ശേരി, കുറിച്ചി വെറ്റിനറി സർജൻ ഡോ.ദീപു, വെറ്റിനറി സർജൻ അബ്ദുൾ ഫിറോസ്സ്, പൊതു പ്രവർത്തകൻ ടി ബി തോമസ്സ്, കർഷക സുദർശനാ ബാലക്യഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.