play-sharp-fill
കോട്ടയം തിരുനക്കര മൈതാനത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി പൊലീസിന്റെ  മോക്ക് ഡ്രിൽ..!ആകാശത്തേക്ക് വെടി,  രണ്ടുപേർ കസ്റ്റഡിയിൽ, എല്ലാം പൊലീസിന്റെ സുരക്ഷാ വിലയിരുത്തൽ

കോട്ടയം തിരുനക്കര മൈതാനത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി പൊലീസിന്റെ മോക്ക് ഡ്രിൽ..!ആകാശത്തേക്ക് വെടി, രണ്ടുപേർ കസ്റ്റഡിയിൽ, എല്ലാം പൊലീസിന്റെ സുരക്ഷാ വിലയിരുത്തൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം തിരുനക്കര മൈതാനത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി പൊലീസിന്റെ മോക്ക് ഡ്രിൽ..!ആകാശത്തേക്ക് വെടിവെച്ചും ഭീകരരെ പിടിച്ചും നാട്ടുകാരെ വിറപ്പിച്ചും പൊലീസ് കോട്ടയത്തിന്റെ സുരക്ഷ വിലയിരുത്തി.


ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് ഇവിടെ എത്തിയത്. തുടർന്ന്, ഇവർ ആകാശത്തേയ്ക്കു വെടിയുതിർക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയ പൊലീസ് സംഘം രണ്ടു പേരെ കീഴ്‌പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ ഒരാൾ സംഭവ സ്ഥലത്തു നിന്നും വാഹനവുമായി രക്ഷപെട്ടു. എല്ലാം പൊലീസിന്റെ തിരക്കഥ.ജില്ലാ പൊലീസ് മേധാവിയും, അഡീഷണൽ എസ് പിയും , ഡിവൈഎസ് പിയും, വെസ്റ്റ് സി ഐയും മാത്രമറിഞ്ഞ ബോംബ് ഭീക്ഷണിയായിരുന്നു ഇത്.

കോട്ടയം ജില്ലാ പൊലീസ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയ മോക്ക് ഡ്രില്ലിന്റെ ഭാഗമായി നടന്ന നടപടികളാണ് നാട്ടുകാരെ വിറപ്പിച്ചത്. ഒടുവിൽ പൊലീസ് സത്യം വെളിപ്പെടുത്തിയതോടെയാണ് തിരുനക്കര മൈതാനത്ത് തടിച്ചു കൂടിയവർക്ക് ശ്വാസം നേരെ വീണത്.

പൊലീസിന്റെ സുരക്ഷാസംവിധാനങ്ങൾ എത്രത്തോളം ശക്തമാണെന്നും , എത്ര സമയത്തിനകത്ത് പൊലീസിന് ഇത്തരം ​അടിയന്തിരഘട്ടങ്ങളിൽ ഇടപെടാനാകുമെന്നുമുള്ള പരീക്ഷണമായിരുന്നുവെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വെസ്റ്റ് എസ് എച്ച് ഒ അനൂപ് കൃഷ്ണ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.