play-sharp-fill
കച്ചവടത്തെ ചൊല്ലി തർക്കം; വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ മൊബൈല്‍ തട്ടുകടയ്ക്ക് മറ്റൊരു കച്ചവടക്കാരന്‍ തീയിട്ടു; വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

കച്ചവടത്തെ ചൊല്ലി തർക്കം; വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ മൊബൈല്‍ തട്ടുകടയ്ക്ക് മറ്റൊരു കച്ചവടക്കാരന്‍ തീയിട്ടു; വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

സ്വന്തം ലേഖിക

ചെങ്ങന്നൂർ: ബിഎംഎസ് വഴിയോര കച്ചവടക്കാരുടെ യൂണിയന്‍ നേതാവിന്റെ തട്ടുകടയ്ക്ക് മറ്റൊരു വഴിയോര കച്ചവടക്കാരന്‍ തീയിട്ടു.


ചെങ്ങന്നൂര്‍ കല്ലിശ്ശേരി ജംഗ്ഷന് സമീപം എംസി റോഡിലാണ് സംഭവം. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി സതീഷ് ജോര്‍ജ്ജിന്റെ മൊബൈല്‍ തട്ടുകടയ്ക്കാണ് തീയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പഴക്കച്ചവടക്കാരനായ ഷുക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു യൂണിയന്‍ നേതാവാണ് ഇയാള്‍.

സതീഷ് രാത്രി പതിനൊന്നരയോടെ കച്ചവടം അവസാനിപ്പിച്ച്‌ മടങ്ങിയിരുന്നു. ഇതിന് ശേഷമാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ടെമ്പോ ട്രാവലര്‍ വാനും ഒരു ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച സോളാര്‍ പാനലും കത്തി നശിച്ചു.

വാനിന്റെ മുന്‍ഭാഗത്തുള്ള ടയറായിരുന്നു ആദ്യം കത്തിയത്. പിന്നീട് വാന്‍ പൂര്‍ണ്ണമായും കത്തുകയായിരുന്നു. വാനിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി പുറത്തെടുത്തുവെങ്കിലും പാത്രങ്ങള്‍ മുഴുവന്‍ കത്തി നശിച്ചിരുന്നു.

പഴക്കച്ചവടക്കാരനായ ഷുക്കൂറുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഗതാഗതത്തിന് തടസമാകുന്ന രീതിയിലുള്ള ഷുക്കൂറിന്റെ കടമാറ്റണമെന്ന് സതീഷ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം.

തന്നെ ഷുക്കൂര്‍ ഭീഷണപ്പെടുത്തിയിരുന്നതായി സതീഷ് പറയുന്നു. ഈ വ്യക്തി വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.