video
play-sharp-fill

Saturday, May 17, 2025
HomeMainചെറാട് മലയിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി...

ചെറാട് മലയിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം; ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി,ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തതില്‍ ജില്ലാ ഫയർഫോഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നിരുന്ന സാഹചര്യത്തിലാണ് നടപടി

Spread the love


സ്വന്തം ലേഖിക

പാലക്കാട്: ചെറാട് മലയിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി.

ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറായ റ്റി. അനൂപിന് പകരം ചുമതല നല്‍കി. മലപ്പുറത്തേക്ക് വിയ്യൂര്‍ അക്കാദമിയില്‍ നിന്നുള്ള എസ്.എല്‍. ദിലീപിനെ ജില്ലാ ഫയര്‍ ഓഫീസറായി നിയമിച്ചു. കഞ്ചിക്കോട്,. പാലക്കാട് സ്റ്റേഷന്‍ ഓഫീസർമാരെ പരസ്പരം സ്ഥലം മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ആര്‍. ഹിദേഷിനെ കഞ്ചിക്കോടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കും സ്ഥലം മാറ്റി. മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തതില്‍ ജില്ലാ ഫയർഫോഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നിരുന്നു. ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. മറുപടി ലഭിച്ച ശേഷമാണ് വകുപ്പുതല നടപടി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments