video
play-sharp-fill

കോട്ടയം ജില്ലയിൽ കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് 661 പേർക്ക് കോവിഡ്; 1915 പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് 661 പേർക്ക് കോവിഡ്; 1915 പേർക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ 661 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1915 പേർ രോഗമുക്തരായി. 5341 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 272 പുരുഷൻമാരും 297 സ്ത്രീകളും 92 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 145 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 439620 പേർ കോവിഡ് ബാധിതരായി. 429354 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12225 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 82
ചങ്ങനാശേരി – 30
കാഞ്ഞിരപ്പള്ളി, രാമപുരം – 24
ഏറ്റുമാനൂർ, കറുകച്ചാൽ – 19
പാലാ- 18
പാമ്പാടി, പുതുപ്പള്ളി, മുണ്ടക്കയം- 15
വാഴൂർ, വിജയപുരം – 13
കരൂർ, എരുമേലി, മണർകാട് – 12
അയ്മനം, കിടങ്ങൂർ, മാഞ്ഞൂർ – 11
കുറവിലങ്ങാട്, തിടനാട്, തൃക്കൊടിത്താനം, ചിറക്കടവ് – 10
ആർപ്പൂക്കര, ഉഴവൂർ, മുത്തോലി – 9
കടുത്തുരുത്തി, അതിരമ്പുഴ, വാകത്താനം, മൂന്നിലവ്, മണിമല,
പനച്ചിക്കാട്, മാടപ്പള്ളി, പാറത്തോട്, പള്ളിക്കത്തോട്, പൂഞ്ഞാർ, നീണ്ടൂർ – 8
കോരുത്തോട്, തലപ്പലം, വാഴപ്പള്ളി, തീക്കോയി, ഭരണങ്ങാനം – 7
കുറിച്ചി, പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം, കൊഴുവനാൽ -6
മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, വൈക്കം, എലിക്കുളം -5
വെള്ളാവൂർ, ഞീഴൂർ, തലയോലപ്പറമ്പ്, വെള്ളൂർ, പായിപ്പാട്, തലനാട്, കടപ്ലാമറ്റം, അകലക്കുന്നം, മുളക്കുളം – 4
അയർക്കുന്നം, നെടുംകുന്നം, ചെമ്പ്, വെച്ചൂർ, ഈരാറ്റുപേട്ട, മീനടം – 3
തലയാഴം, കുമരകം, കാണക്കാരി, മീനച്ചിൽ, കങ്ങഴ, കടനാട് – 2
തിരുവാർപ്പ്, ടി.വി പുരം, കൂട്ടിക്കൽ , കൂരോപ്പട, കല്ലറ-1