മെട്രോ പാളത്തിന്‌ ചരിവ്‌: മണ്ണിന്റെ ഘടന പരിശോധിക്കും ; സര്‍വീസിനെ ബാധിക്കില്ല

Spread the love

സ്വന്തം ലേഖിക
കൊച്ചി : കൊച്ചി മെട്രോ പാളത്തിനുണ്ടായ നേരിയ ചരിവ് തൂണിന്റെ പൈല്‍ ഉറപ്പിച്ചിരിക്കുന്ന പാറയ്ക്കുണ്ടായ ലഘു വ്യതിയാനത്താലെന്ന് പ്രാഥമിക നിഗമനം.

ഇടപ്പള്ളി പത്തടിപ്പാലത്ത് 347-ാം തൂണിനുസമീപമാണ് ചരിവ്.

കൂടുതല്‍ സാങ്കേതിക പരിശോധന നടക്കുകയാണ്. ഇവിടെ ട്രെയിന്‍ വേഗംകുറച്ചാണ് ഓടുന്നത്. ഏഴു മീറ്റര്‍ ആഴത്തിലാണ് പൈല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുമുകളിലുള്ള പൈല്‍ ക്യാപ്പില്‍നിന്നാണ് മെ ട്രോയുടെ തൂണ്(പിയര്‍). ഒരു തൂണിന് അടിയില്‍ നാല് പൈലുണ്ട്.
347––ാം തൂണിന്റെ പൈല്‍ പാറയ്ക്കുമുകളിലാണ്. ഇതിന് വ്യതിയാനമുണ്ടായോ എന്നാണ് പരിശോധിക്കുന്നത് ഇതിനൊപ്പം മണ്ണിന്റെ ഘടനയും പരിശോധിക്കും. ഡിഎംആര്‍സി സാങ്കേതികവിദഗ്ധരുടെ സഹായവും തേടി.

രണ്ടാഴ്ച മുമ്ബ് പതിവ് സാങ്കേതിക പരിശോധനയിലാണ് ചരിവ് കണ്ടെത്തിയത്. പ്രശ്നം മെട്രോ സര്‍വീസിനെ ബാധിക്കില്ലെന്ന് കെഎംആര്‍എല്‍ അറിയിച്ചു. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ല.