play-sharp-fill
ഈരയിൽക്കടവ് മണിപ്പുഴ ബൈപാസ് റോഡിൽ ഉണങ്ങിയ പുല്ലിന് വീണ്ടും  തീപിടിച്ചു ; ഈയാഴ്ചയിൽ ഈ പ്രദേശത്തെ മൂന്നാമത്തെ തീപിടുത്തം; ആളിപ്പടർന്ന തീ സമീപത്തെ മരങ്ങളിലേക്ക് പടർന്നു; അ​ഗ്നിരക്ഷാസേനയുടെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

ഈരയിൽക്കടവ് മണിപ്പുഴ ബൈപാസ് റോഡിൽ ഉണങ്ങിയ പുല്ലിന് വീണ്ടും തീപിടിച്ചു ; ഈയാഴ്ചയിൽ ഈ പ്രദേശത്തെ മൂന്നാമത്തെ തീപിടുത്തം; ആളിപ്പടർന്ന തീ സമീപത്തെ മരങ്ങളിലേക്ക് പടർന്നു; അ​ഗ്നിരക്ഷാസേനയുടെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ

കോട്ടയം: ഈരയിൽക്കടവ് മണിപ്പുഴ ബൈപാസ് റോഡിൽ ഉണങ്ങിയ പുല്ലിന് വീണ്ടും തീപിടിച്ചു. ഈയാഴ്ചയിൽ ഇതേ പ്രദേശത്ത് മൂന്നാമത്തെ തീപിടുത്തമാണിത്.


ഇന്ന് പന്ത്രണ്ടരയോടെയാണ് സംഭവം. ഉണങ്ങിയ പുല്ലിന് തീപിടിക്കുകയും അത് ആളിപ്പടർന്ന് സമീപത്തെ ഇല്ലിക്കുട്ടത്തിലേക്ക് പടർന്നു.ഇതോടെ നാട്ടുകാർ ഭീതിയിലായി ഉടൻതന്നെ അ​ഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന് കോട്ടയം അ​ഗ്നിരക്ഷാസേന ഓഫിസർ അജിത്കുമാറിന്റെ നോതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രദേശം കൃഷി നടത്തിയിരുന്ന പാടമായിരുന്നു. കൃഷിയില്ലാതിരുന്ന സമയത്ത് പാടത്തിലേക്ക് തീ പിടിക്കുന്നത് നിത്യസംഭവമായിരുന്നു. എന്നാൽ ഇപ്പോൾ കൃഷി പുനരാംഭിച്ചതോടെ പാടത്തിലേക്കുള്ള തീപിടുത്തം ഒഴിവായിട്ടുണ്ട്.

വേനൽക്കാലമായതിനാൽ ഉണങ്ങിനിന്ന പുല്ലിന് സാമൂഹ്യ വിരുദ്ധർ തീയിട്ടതാണന്നും, ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നിത്യ സംഭവമായതിനാൽ അതിലേക്ക് തീ പിടിച്ച് സമീപത്തെ ഇല്ലിക്കുട്ടത്തിലേക്ക് ആളിപ്പടർന്ന് ഭീതി പടർത്തിയതാകാമെന്നുമാണ് പ്രാഥമീക നി​ഗമനം.

അ​ഗ്നിരക്ഷാസേനയുടെ സമയോജിതമായ ഇടപെടൽ മൂലം ന​ഗരത്തിൽ വൻ ദുരന്തം ഒഴിവായി.