തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു ;ഫോർട്ട് സിഐ ക്ക് തലയ്ക്ക് പരിക്കേറ്റു ,ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം
സ്വന്തം ലേഖിക
തിരുവനന്തപുരം: ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം. ആറ്റുകാല്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുവരുന്നതിന്റെ തൊട്ടുമുന്‍പ് രണ്ട് സംഘങ്ങള്‍ മദ്യപിച്ച് ഏറ്റുമുട്ടിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടര്‍ന്ന് ഫോര്‍ട്ട് സി ഐ രാജേഷും മറ്റ് പൊലീസുകാരും പ്രദേശത്ത് എത്തി. മദ്യപസംഘത്തെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
സി ഐ രാജേഷിന്റെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയോട് കൂടി ചികിത്സയ്ക്ക് ശേഷം പൊലീസുകാര്‍ ആശുപത്രി വിട്ടു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി
Third Eye News Live
0