play-sharp-fill
സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്

സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്.

നാല് വര്‍ഷം മുമ്ബുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മദ്യ ഉപഭോഗത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.


2019-20 കാലയളവില്‍ നടത്തിയ സര്‍വേ അനുസരിച്ച്‌, സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മാത്രമാണ് മദ്യം കഴിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-16ല്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 15-49 വയസ്സിനിടയിലുള്ള 37% പുരുഷന്മാരും 1.6% സ്ത്രീകളും മദ്യപാനികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളും താരതമ്യം ചെയ്യുമ്ബോള്‍ മദ്യ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 46% ഇടിവ് കാണിക്കുന്നുണ്ട്.

അതേസമയം, കേരളത്തിലെ പുരുഷന്മാര്‍ക്കിടയിലെ ഉപഭോഗ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ നേരിയ തോതില്‍ കൂടുതലാണ്.

രാജ്യവ്യാപകമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉപഭോഗം യഥാക്രമം 18.8%, 1.3% എന്നിങ്ങനെയാണ്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം അരുണാചല്‍ പ്രദേശാണ് മദ്യത്തിന്റെ ഉപഭോഗത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. 52.7 ശതമാനമാണ് അരുണാചല്‍ പ്രദേശിലെ ഉപഭോഗ നിരക്ക്.