play-sharp-fill
ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം

ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു.


ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നും കണക്ഷന്‍ സര്‍വീസ് നട്ത്താനും തീരുമാനിച്ചിട്ടുണ്ട്. യുക്രൈനിലുള്ള വിദ്യാഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിമാനസര്‍വ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്ക്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കീവില്‍ നിന്ന് ഡല്‍ഹിയിലേക്ക് യുക്രൈനിയന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ വിമാന സര്‍വ്വീസ് ഉണ്ട്. ഷാര്‍ജ, ദുബായ്, ദോഹ, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങള്‍ വഴി എയര്‍ അറേബ്യ, ഫ്‌ളൈ ദുബയ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുടെ കണക്ടിംഗ് സര്‍വ്വീസുകളുമുണ്ട്. യുക്രൈയിനിയന്‍ എയര്‍ലൈന്‍സിന്റെയും, എയര്‍ ഇന്ത്യയുടെയും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് ധാരണ.

യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കണ്ട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടത്.

ടോൾ ഫ്രീ നമ്പർ – 1800118797
+911123012113
+911123014104
+911123017905

ഫാക്‌സ്- +911123088124

ഇമെയിൽ
[email protected]