ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
സ്വന്തം ലേഖകൻ
കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം . ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ഹരിപ്രസാദിന്റെ ഇരു കൈപ്പത്തിയും ചിന്നിച്ചിതറി.ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര,പയ്യോളി എന്നിവിടങ്ങളില്‍ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ടെറസില്‍ രണ്ട് വലിയ ഓലപടക്കവും മരുന്ന് മാറ്റിയ നിലയിലുള്ള ഓല പടക്കത്തിന്റെ അവശിഷ്ടങ്ങളും,രക്തവും ചിതറി കിടക്കുന്നുണ്ട്.
ഓലപ്പടകങ്ങള് അഴിച്ച് വെടി മരുന്ന് ശേഖരിച്ച് ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അപകടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഹരി പ്രസാദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ.ആശുപത്രിയില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.