play-sharp-fill
പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ  ക്രൂരമായി പീഡിപ്പിച്ചു;  പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവ്  വിധിച്ച് കോടതി

പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

സ്വന്തം ലേഖിക

കാസര്‍കോട്: വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.


പ്രാര്‍ത്ഥനയുടെ മറവില്‍ പ്രതിയുടെ വീട്ടില്‍ വച്ചും പരാതിക്കാരിയുടെ വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിയെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2014 മാര്‍ച്ച്‌ മുതല്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

പ്രതി സണ്ണി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.