play-sharp-fill
തന്റേത് വിശുദ്ധ സേവനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കൊവിഡ് സമയത്തും എല്ലാവർക്കും ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കി, “സബ്കാ സാത്ത്, സബ്കാ വികാസ്” തത്വമാണ് ബിജെപിക്ക് ഉള്ളതെന്നും പാവപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാർ കടമയെന്നും മോദി

സ്വന്തം ലേഖിക

പഞ്ചാബ് :ബിജെപി സർക്കാർ കൊവിഡ് സമയത്തും എല്ലാവർക്കും ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കി. “സബ്കാ സാത്ത്, സബ്കാ വികാസ്” തത്വമാണ് ബിജെപിക്ക് ഉള്ളതെന്നും പാവപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാർ കടമയെന്നും പത്താൻകോട്ടിലെ പൊതു റാലിൽ മോദി പറഞ്ഞു.

കൊവിഡ് സമയത്ത് പഞ്ചാബിലെ ദരിദ്രർ ഉൾപ്പെടെ കോടിക്കണക്കിന് പൗരന്മാർക്ക് കേന്ദ്രം സൗജന്യ റേഷൻ നൽകി. വിവിധ രാജ്യങ്ങളിൽ ആളുകൾക്ക് ഭക്ഷണം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തി. തനിക്കിത് വിശുദ്ധ സേവനമാണെന്നും മോദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവർക്കും സൗജന്യ വാക്സിനുകൾ ഉറപ്പാക്കിയതിനാൽ വാക്സിൻ രാജ്യത്തിന് ഒരു അനുഗ്രഹമായി മാറി. വാക്സിനുകൾ കാരണം സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെട്ടു, ബിജെപി സർക്കാർ അതിന് മുൻഗണന നൽകി. 95 ശതമാനത്തിലധികം ആളുകൾക്കും വാക്‌സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞുവെന്നും രണ്ടാമത്തെ ഡോസ് അതിവേഗം നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.