play-sharp-fill
സൂപ്പര്‍മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷന്‍

സൂപ്പര്‍മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷന്‍

സ്വന്തം ലേഖിക
തൃപ്പൂണിതറ: സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹില്‍പാലസ് പോലീസ് സ്‌റ്റേഷന് നിര്‍ദ്ദേശം നല്‍കി.

തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് ക്രൂരമായി പരിക്കേൽപ്പിച്ചത്. തലയിലും കൈയിലും ഹെല്‍മറ്റ് കൊണ്ടായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.


ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. പരിക്കേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ഷിജിയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മിഷനെ അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റിലെ ഹോം ഡെലിവറിക്കായി ഉപയോഗിക്കുന്ന ഫോണിലേക്ക് സഹപ്രവര്‍ത്തകയായ യുവതി ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭര്‍ത്താവ് സതീഷ് വിളിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റിലെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഷിജി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

തുടര്‍ന്ന് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് ഫോണിലൂടെ അസഭ്യം പറയുകയും പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി ഷിജിയെ ഹെല്‍മറ്റ് ഊരി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഷിജിയുടെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിനിടെ പിടിച്ചുമാറ്റാന്‍ എത്തിയവരേയും ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വൈകുന്നേരം മൂന്ന് മണിയോടെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയടക്കം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നുമാണ് ആരോപണം. അതേ സമയം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.