play-sharp-fill
ഡാഷ്‌ബോര്‍ഡ് ദൃശ്യങ്ങള്‍ വൈറലായി; കെഎസ്‌ആര്‍ടിസിക്കും ലോറിക്കും ഇടയില്‍പ്പെട്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

ഡാഷ്‌ബോര്‍ഡ് ദൃശ്യങ്ങള്‍ വൈറലായി; കെഎസ്‌ആര്‍ടിസിക്കും ലോറിക്കും ഇടയില്‍പ്പെട്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ നടപടി.

ഡാഷ്‌ബോര്‍ഡ് ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഡ്രൈവർക്കെതിരെ നടപടി എടുത്തുത്.


വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം ഏഴിനായിരുന്നു കെഎസ്‌ആര്‍ടിസിക്ക് ബസിനും ലോറിക്കും ഇടയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബുസായിരുന്നു യുവാക്കളെ അപകടത്തിലാക്കിയത്. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

ബസിന്റെ പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.

കാവശ്ശേരി ഈടുവെടിയാല്‍ മോഹനന്റെ മകന്‍ ആദര്‍ശ് (23), കാഞ്ഞങ്ങാട് മാവുങ്കാല്‍ തമ്ബാന്റെ മകന്‍ കെ. സാബിത്ത് (26) എന്നിവരാണ് ലോറിക്കും കെഎസ്‌ആര്‍ടിസി ബസിനും ഇടയില്‍ കുടുങ്ങി മരിച്ചത്.