ബാബുവിനെതിരെ കേസെടുക്കില്ല; നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍.
മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
അനുവദിനീയമല്ലാത്ത പ്രദേശത്തേക്ക് കയറിയതിനാണ് വനം വകുപ്പ് കേസ് എടുക്കാൻ ഒരുങ്ങിയത്. കേസ് എടുക്കാനുള്ള നടപടികൾ നിർത്തിവെയ്ക്കാൻ മന്ത്രി വനം വകുപ്പിനെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു, ഇറങ്ങുന്നതിനിടെ അവശനായി കാൽ വഴുതി വീഴുകയായിരുന്നു.