സാമ്പത്തിക ബാധ്യത; ഏറ്റുമാനൂരിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂരിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

മാങ്ങാട്ടു തുണ്ടത്തിൽ സജിമോനെ(51)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10നാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടെ ഷട്ടർ പാതി അടച്ച നിലയിൽ ആയിരുന്നു. കടക്കുള്ളിൽ ലൈറ്റ് ഇല്ലാതെ പാതി ഷട്ടർ അടഞ്ഞു കിടക്കുന്നത് കണ്ട നാട്ടുകാർ കടയുടെ ജനലിലൂടെ നോക്കിയപ്പോളാണ് സജിമോനെ മരിച്ച നിലയിൽ കാണുന്നത്.

സാമ്പത്തിക ബാധ്യത ഉള്ളതിനാൽ സജിമോൻ നിരാശയിൽ ആയിരുന്നു.

ഭാര്യ : അമ്പിളി (ആശാവർക്കർ) മക്കൾ : അശ്വിൻ, അശ്വതി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ