പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ നാല്പത്തിയാറുകാരനായ അജിക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് കാമുകിയായ സ്മിത; കാമുകൻ ബലാത്സംഗം ചെയ്യുമ്പോൾ കാവൽ നിന്നതും ഇവർ തന്നെ; സംഭവം ഇരയുടെ സഹോദരൻ കണ്ടതോടെയാണ് പുറംലോകം അറിഞ്ഞു; ഒടുവിൽ പോക്സോ കേസിൽ പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ 46കാരനായ അജിക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് കാമുകിയായ സ്മിത. കുട്ടിയെ എത്തിച്ചു നൽകിയതും 46 കാരനായ കാമുകൻ ബലാത്സംഗം ചെയ്യുമ്പോൾ കാവൽ നിന്നതും ഇവർ തന്നെ.
2017 ജൂൺ മാസത്തിൽ നടന്ന സംഭവം ഇരയുടെ സഹോദരൻ കണ്ടതോടെയാണ് പുറംലോകം അറിഞ്ഞത്. സംഭവത്തിൽ ഒന്നാം പ്രതിയായ പ്രമാടം ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ അജി (46), കാമുകി പുതുപ്പറമ്പിൽ സ്മിത (33) എന്നിവരെ പ്രിൻസിപ്പൽ പോക്സോ കോടതി കുറ്റക്കാരാണെന്ന് കണ്ട് ഇന്ന് ശിക്ഷ വിധിച്ചു.
സ്മിതയും അജിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് മദ്യപാനവും പതിവായിരുന്നു. സ്മിതയും അജിയും അദ്യ വിവാഹങ്ങൾ വേർപെടുത്തിയ ശേഷമാണ് പ്രണയത്തിലായത്. ഇവരുടെ ബന്ധത്തെയും മദ്യപാനത്തെയും സ്മിതയുടെ ബന്ധുക്കൾ എതിർത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലാണ് പീഡനത്തിനിരയായ പെൺകുട്ടി 2017 ജൂൺ മാസത്തിൽ കുടുംബ വീട്ടിലെത്തിയത്. പെൺകുട്ടിയെ തനിക്ക് എത്തിച്ച് നൽകണമെന്ന് അജി കാമുകിയോട് ആവശ്യപ്പെടുകയും അതനുസരിച്ച് സ്മിത പെൺകുട്ടിയെ കള്ളം പറഞ്ഞ് വീട്ടിൽ നിന്നും രാത്രിയിൽ വിളിച്ചിറക്കി കൊണ്ടുപോകുകയുമായിരുന്നു.
തന്റെ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ട് പോയി കാമുകന് കാഴ്ച വയ്ക്കുകയായിരുന്നു. കാമുകൻ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് സ്മിത തൊട്ടടുത്ത് തന്നെ കാഴ്ച്ചക്കാരിയായി നിൽക്കുകയും ചെയ്തു.
ക്രൂരമായ ഈ സംഭവത്തിൽ ഒന്നാം പ്രതിയായ അജി 20 വർഷം കഠിന തടവിനും 75,000 രൂപ പിഴയും പിഴ അടയ്ക്കാതിരുന്നാൽ ഏഴ് മാസത്തെ തടവിനുമാണ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ സ്മിത ബലാൽസംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വർഷം കഠിന തടവിനും 25,000 രൂപ പിഴശിക്ഷയും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം 3 വർഷത്തെ വെറും തടവും കൂടാതെ പിഴ അടയ്ക്കാതിരുന്നാൽ 2 മാസം തടവും കൂടി അനുഭവിക്കണം.
രണ്ടാം പ്രതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്.പോക് സോ പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്സണ്‍ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റര്‍ ചെയ്തത് കോന്നി പൊലീസാണ്. കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അടൂര്‍ ഡിവൈ.എസ്‌പി ആയിരുന്ന ആര്‍. ജോസാണ്.