play-sharp-fill
സ്ത്രീകളും പണവും വീക്ക്നെസ്സ്; മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത്; സെക്സിനായി തെരഞ്ഞെടുക്കുക സുന്ദരികളായ യുവതികളെ; വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്ന് മദ്യപാനത്തിൽ വരെ അന്തസ് കാത്തുസൂക്ഷിച്ച വ്യത്യസ്തനായ മോഷ്ടാവ് പെപ്പർ തങ്കച്ചൻ ചങ്ങനാശ്ശേരി പൊലീസിന്റെ പടിയിലായതിങ്ങനെ

സ്ത്രീകളും പണവും വീക്ക്നെസ്സ്; മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത്; സെക്സിനായി തെരഞ്ഞെടുക്കുക സുന്ദരികളായ യുവതികളെ; വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്ന് മദ്യപാനത്തിൽ വരെ അന്തസ് കാത്തുസൂക്ഷിച്ച വ്യത്യസ്തനായ മോഷ്ടാവ് പെപ്പർ തങ്കച്ചൻ ചങ്ങനാശ്ശേരി പൊലീസിന്റെ പടിയിലായതിങ്ങനെ

സ്വന്തം ലേഖകൻ
കോട്ടയം: മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം. സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത്. സെക്സിനായി തെരഞ്ഞെടുക്കുക സുന്ദരികളായ യുവതികളെ. വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്ന് മദ്യപാനത്തിൽ വരെ അന്തസ് കാത്തുസൂക്ഷിച്ച വ്യത്യസ്തനായ മോഷ്ടാവ് പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിലകപ്പെട്ടു.

ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനു കീഴിൽ നടന്ന രണ്ടു മോഷണക്കേസുകളിൽ ആണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ രണ്ട് വെള്ളി കടകൾ തുറന്ന് രണ്ട് കിലോ വെള്ളി മോഷ്ടിച്ച കേസിൽ പ്രതിയാണ് പെപ്പർ തങ്കച്ചൻ. സമാനമായ നിലയിൽ ഈ മാസം നാലിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന നിയോ മെഡിക്കൽ സ്റ്റോർ തുറന്ന് 15,500 രൂപ മോഷണം നടത്തിയതും പെപ്പർ തങ്കച്ചൻ ആണ്.

കണ്ണൂർ സ്വദേശിയായ പെപ്പർ തങ്കച്ചൻ മലപ്പുറം തിരൂരിൽ ഒളിവിൽ കഴിയുകയായിരുന്നു. റെയിൽവേ പോലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി പോലീസ് തിരൂരിൽ എത്തി തങ്കച്ചനെ പിടികൂടിയത്. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്തശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാറെ റിമാൻഡ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തുടനീളം നിരവധി കേസുകളില്‍ പ്രതിയാണ് പെപ്പര്‍ തങ്കച്ചന്‍. നിലവില്‍ ഇരുപത്തിമൂന്നോളം കേസുകള്‍ തങ്കച്ചനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനൂവാറ്റുപുഴയില്‍ വാച്ച്‌ കട കുത്തിതുറന്ന് കട പൂര്‍ണ്ണമായും കവര്‍ന്ന കേസിലും പ്രതി തങ്കച്ചന്‍ തന്നെയാണ്. കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയിലും, പത്തനംതിട്ട തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലും പേപ്പര്‍ തങ്കച്ചന്‍ അടുത്തകാലത്ത് മോഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ തങ്കച്ചനെ പിടികൂടാന്‍ സാധിക്കാത്തതായിരുന്നു പോലീസിനെ കുഴക്കിയിരുന്ന ഒരു കാര്യം.

ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തങ്കച്ചന്‍ കൂടുതല്‍ മോഷണങ്ങളും നടത്തിയിരിക്കുന്നത്. ജീവിതം ആഘോഷിക്കാനും നിരവധി സ്ത്രീകളുമായി കിടപ്പറ പങ്കിടാനുമാണ് പെപ്പര്‍ തങ്കച്ചന്‍ പ്രധാനമായും പണം സമ്ബാദിച്ചിരുന്നത്. വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് എക്സിക്യൂട്ടീവ് ലുക്കില്‍ നടന്നിരുന്ന തങ്കച്ചന്‍ വന്‍കിട ബാറുകളില്‍ എക്സിക്യൂട്ടീവ് ലോഞ്ചില്‍ ഇരുന്നാണ് മദ്യം കഴിച്ചിരുന്നത്. തിരൂരില്‍ വെച്ച്‌ പിടിക്കപ്പെടുമ്ബോള്‍ ഇയാളുടെ കൈവശം 47,923 രൂപയുണ്ടായിരുന്നു.

ആഡംബര ജീവിതത്തിനു വേണ്ടിയാണ് പെപ്പർ തങ്കച്ചൻ മോഷണം നടത്തിയതെന്ന് ചങ്ങനാശ്ശേരി പോലീസ് പറയുന്നു. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. സ്ത്രീകളെ പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇയാൾ പ്രധാനമായും പണം സമ്പാദിച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തി. വിലയേറിയ വസ്ത്രങ്ങൾ അണിഞ്ഞ എക്സിക്യൂട്ടീവ് ലുക്കിൽ ആയിരുന്നു പെപ്പർ തങ്കച്ചൻ നടന്നിരുന്നത്

വൻകിട ബാറുകളിൽ എക്സിക്യൂട്ടീവ് ലോഞ്ചിൽ ഇരുന്നാണ് മദ്യം കഴിച്ചിരുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. പിടിക്കുമ്പോൾ ഇയാളുടെ കൈവശം 47,923 രൂപയുണ്ടായിരുന്നു.

മോഷണ മുതൽ കണ്ണൂരിൽ എത്തിച്ചാണ് ഇയാൾ വിറ്റിരുന്നത് എന്നും പോലീസ് കണ്ടെത്തി. ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെ തങ്കച്ചനെ സഹായിച്ചിരുന്നു. തലപ്പുഴ, കുന്നിക്കോട്, തൃത്താല, കുമ്പള ക്കാട്, പടിഞ്ഞാറേത്തറ,ചിറ്റിക്കൽ, ഇരിട്ടി, കോട്ടക്കൽ, ഹോസ്ദുർഗ്, കൈനടി, കണ്ണപുരം, ഇടവന,ശ്രീകണ്ഠപുരം, വെള്ളമുണ്ട, കൊണ്ടോട്ടി, കൽപ്പറ്റ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാറാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർഗീസ്, എസ്ഐമാരായ ജയകൃഷ്ണൻ,ശ്രീകുമാർ, അനിൽകുമാർ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.