വാവ സുരേഷിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി.എൻ.വാസവൻ; വാവ സുരേഷിന് ഉടന്‍ വീടൊരുങ്ങും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ഇഷ്ടത്തിനൊത്ത വീട് നിര്‍മ്മിച്ച് നല്‍ക്കും; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അസൂയയെന്നും മന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: വാവ സുരേഷിന് വീട് മന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു.
വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് നിര്‍മിച്ച് നല്‍കുന്നത്.
വീട് ഒരുക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കും. അടുത്ത ദിവസം തന്നെ എഞ്ചിനീയര്‍ എത്തി വാവ സുരേഷിന്റെയും കുടുംബത്തിന്റെയും അഭിപ്രായം തിരക്കിയതിന് ശേഷം പ്ലാന്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ ദയനീയമാണ് വാവ സുരേഷിന്റെ അവസ്ഥ. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലാത്ത വീട്ടിലാണ് അദ്ദേഹം കഴിയുന്നത്. കണ്ടപ്പോള്‍ തനിക്ക് വിഷമമായി. സുരേഷിന്റെ പ്രവര്‍ത്തനം തുടരുന്നതിന് വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
സുരേഷിന്റെ ഇഷ്ടപ്രകാരമായിരിക്കും വീട് നിര്‍മിക്കുക. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം പോലും നിര്‍ത്തിവയ്ക്കില്ല. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയമാണ് വീടിന്റെ ശോചനീയാവസ്ഥ മനസിലാക്കുന്നത്. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയ സമയത്ത് വീട് നിര്‍മിച്ച് നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. അദ്ദേഹമത് സമ്മതിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
വാവ സുരേഷിനെ പാമ്പ് പിടുത്തതിന് വിളിക്കരുതെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണ്. ഫോറസ്റ്റുകാര്‍ പലപ്പോഴും പറയുന്ന സമയത്ത് എത്താറില്ല. എത്തിയാല്‍ തന്നെ കൃത്യമായി പാമ്പിനെ പിടിച്ച് വനത്തില്‍ കൊണ്ടുപോകുമെന്നതിന് ഉറപ്പുമില്ല.
വാവ സുരേഷ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ആയിരക്കണക്കിന് ഫോണ്‍കോളുകളാണ് തനിക്ക് വന്നത്. പാമ്പിനെ അദ്ദേഹം വിളിക്കുന്നത് അതിഥി എന്നാണ്. പിടികൂടുന്ന പാമ്പുകളെ അദ്ദേഹം വനത്തിലാണ് കൊണ്ടുവിടുന്നത്. പ്രകൃതി സ്നേഹിയാണ്. അത്തരത്തില്‍ ഒരാള്‍ നന്മ ചെയ്താല്‍ അതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു.