play-sharp-fill
പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദ​ഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദ​ഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ ചികിത്സകനായ ഡോ ഗിരീഷ് കുറ്റക്കാരൻതന്നെയെന്ന് കോടതി.

ചികിത്സയ്ക്കായി എത്തിയ കുട്ടിയേയാണ് ഡോക്ടര്‍ ഗിരീഷ് പീഡിപ്പിച്ചത്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2007ലായിരുന്നു സംഭവം. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന അധ്യാപകരുടെ പരാതിയെത്തുടര്‍ന്നായിരുന്നു കുട്ടിയെ ഡോക്ടര്‍ ഗിരീഷിന്റെയടുത്ത് ചികിത്സയ്ക്കായി കൊണ്ടു പോയത്.

പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭയന്നിരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്.

രക്ഷിതാക്കള്‍ പീഡന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുന്നുവെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.