play-sharp-fill
ട്രെയിനിന് മുന്നിലേയ്ക്ക് എടുത്തുചാടിയ യുവാവിന്റെ കാൽപാദം അറ്റു

ട്രെയിനിന് മുന്നിലേയ്ക്ക് എടുത്തുചാടിയ യുവാവിന്റെ കാൽപാദം അറ്റു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന്റെ കാൽപാദം അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രൻ (45) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

വലിയശാല റെയിൽവെ ട്രാക്കിന് സമീപത്ത് നിന്നാണ് ഇദ്ദേഹം ട്രെയിനിന് മുന്നിലേക്ക് ചാടിയത്. കാൽപാദം അറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group