
ബേക്കർ ജംങ്ഷനിൽ ഗതാഗതക്കുരുക്കുണ്ടാക്കി പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ട്രാഫിക്ക് എസ് ഐ കസ്റ്റഡിയിലെടുത്തു; ഓട്ടോയുടെ രേഖകൾ പരിശോധിച്ച പൊലീസ് അന്തം വിട്ടു; ഇൻഷുറൻസും ടാക്സ് രേഖകളും, പെർമിറ്റും ഇല്ലാത്ത ഓട്ടോ കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്നു; ഇൻഷൂറൻസില്ലാത്ത വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ യാത്രക്കാരന്റെ കാര്യം കട്ടപ്പുക!!
സ്വന്തം ലേഖകൻ
കോട്ടയം: ബേക്കർ ജംങ്ഷനിൽ ഗതാഗതക്കുരുക്കുണ്ടാക്കി പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കർ ജംങ്ഷനിലെ ട്രാഫിക് ഐലൻഡിന് സമീപം അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷൂറൻസടക്കം യാതൊരുവിധ രേഖകളും ഓട്ടോയ്ക്ക് ഇല്ലെന്ന് പൊലീസിന് മനസിലായി.
ചിങ്ങവനം ഭാഗത്ത് ഓടാൻ അനുവാദമുള്ള ഓട്ടോയാണ് അനധികൃതമായി നഗരത്തിൽ ഓടുന്നത്. ഇൻഷൂറൻസില്ലാത്ത നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ നഗരത്തിൽ സർവീസ് നടത്തുന്നത്.
ഇങ്ങനെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ യാത്രക്കാരന് നയാപൈസാ ആനുകൂല്യം ലഭിക്കില്ല. യാത്രക്കാരൻ മരണപ്പെട്ടാൽ വീട്ടുകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയും ഇതിനാൽ നഷ്ടപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കർ ജംങ്ഷന് സമീപം നിർത്തുന്ന കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ കയറ്റാനായിട്ടാണ് ഇത്തരത്തിൽ അനധികൃതമായി ഓട്ടോകൾ പാർക്ക് ചെയ്യുന്നത്.
സ്റ്റാൻഡിൽ കിടന്ന് ഓടാതെ കറങ്ങി നടക്കുന്ന ഓട്ടോകളാണ് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. ഇത്തരത്തിൽ കറങ്ങി നടക്കുന്ന ഓട്ടോക്കാരിൽ പകുതിയിലേറെപ്പേരും ക്രിമിനലുകളും ഗുണ്ടകളുമാണ്.