
കോവിഡ് ചികിത്സയ്ക്ക് തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗികൾ പെരുവഴിയിൽ; കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി
സ്വന്തം ലേഖകൻ
ആലപ്പുഴ: കോവിഡ് ചികിത്സയ്ക്ക് യാതൊരു തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ സ്ഥിതി ദയനീയം.
ആശുപത്രിക്ക് വെളിയിൽ മണിക്കൂറുകളായി കോവിഡ് രോഗികളുമായി ആംബുലൻസുകൾ കാത്തുകിടക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോവിഡ് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ആശുപത്രിക്ക് വെളിയിൽ നിർത്തിയിട്ടിരിക്കുകയാണ്. മണിക്കൂറുകളായി നിരവധി ആംബുലൻസുകൾ ഇവിടെ കാത്ത് കെട്ടിക്കിടക്കുന്നു.
അന്വേഷിച്ചപ്പോൾ കോവിഡ് വാർഡിൽ ഒഴിവില്ലെന്നും അതിനാലാണ് പ്രവേശിപ്പിക്കാത്തതെന്നും ആശുപത്രി സൂപ്രണ്ട് മറുപടി നല്കി.
കോവിഡ് ചികിത്സയ്ക്ക് യാതൊരു തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് ആലപ്പുഴയിൽനിന്ന് ഇത്തരത്തിലൊരു സംഭവം അരങ്ങേറുന്നത്.
Third Eye News Live
0