play-sharp-fill
കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പ്രധാനകാരണം ചികിത്സ കിട്ടാത്ത എച്ച്ഐവി രോഗികൾ; ഞെട്ടിക്കുന്ന പഠന വിവരം പുറത്ത്

കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പ്രധാനകാരണം ചികിത്സ കിട്ടാത്ത എച്ച്ഐവി രോഗികൾ; ഞെട്ടിക്കുന്ന പഠന വിവരം പുറത്ത്

സ്വന്തം ലേഖകൻ

ജൊഹന്നാസ് ബർഗ്: ചികിത്സ ലഭിക്കാത്ത എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് നിരവധി വകഭേദങ്ങള്‍ സംഭവിക്കുമെന്ന് പഠനം. സൗത്ത് ആഫ്രിക്കയിലെ സ്റ്റെല്ലന്‍ ബോഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനം, ശാസ്ത്രീയത ഉറപ്പുവരുത്തുന്നതിന്‍റ ഭാഗമായ, പിയര്‍ റിവ്യു ചെയ്യപ്പെട്ടിട്ടില്ല.


കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പ്രധാനകാരണം ചികിത്സ കിട്ടാത്ത എച്ച്ഐവി രോഗികളാണെന്ന് ഈ പഠനം വിലയിരുത്തുന്നു. എച്ച്ഐവി രോഗത്തിന്‍റെ മൂര്‍ധന്യത്തിലുള്ള 22 വയസുള്ള യുവതിക്ക് കൊവിഡിന്‍റെ ബീറ്റ വകഭേദം തുടര്‍ച്ചയായ 9 മാസം പിടിപെട്ടത് പരിശോധിച്ചാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ നടത്തിയത്. ഈ രോഗിയില്‍ ഇരുപതോളം പുതിയ വകഭേദങ്ങള്‍ ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ യുവതി എച്ച്ഐവിക്കുള്ള ചികിത്സ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രത്തോളം കൊവിഡ് വകഭേദങ്ങള്‍ അവരുടെ ശരീരത്തില്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകര്‍ പറയുന്നത്. എച്ച്ഐവി ചികിത്സയായ ആന്‍റി റെട്രോവൈറല്‍ തെറാപ്പി രോഗിയില്‍ ആരംഭിച്ചപ്പോള്‍ എച്ച്‌ഐവി രോഗം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു.

അതിന് ശേഷം ഒമ്പത് ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ ശരീരം കൊവിഡ് വൈറസ് മുക്തമായെന്നും പഠനം പറയുന്നു. എച്ച്ഐവി മൂലം പ്രതിരോധശേഷി ദുര്‍ബലമായ ആളുകളില്‍ കൊവിഡ് വകഭേദം പെട്ടെന്ന് രൂപപ്പെടുമെന്ന് പഠനം തെളിയിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു. എച്ച്‌ഐവിക്ക് ചികിത്സ സ്വീകരിക്കാത്തവരില്‍ കൊവിഡ് വൈറസ് വളരെകാലം നിലനില്‍ക്കുമെന്ന് കണ്ടെത്തപ്പെട്ടതാണ്.

വൈറസിനെ ശരീരത്തില്‍ നിന്ന് അകറ്റാനുള്ള പ്രതിരോധ ശേഷി എച്ച്ഐവി രോഗികള്‍ക്ക് ഇല്ലാത്തതാണ് വൈറസ് ശരീരത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കാരണം. അതെസമയം വൈറസിന്‍റെ ജനിതക പരിണാമത്തെ ഉത്തേജിപ്പിക്കുന്ന രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരീരം നടത്തുകയും ചെയ്യുന്നു. ഇതാണ് ഇവരില്‍ വകഭേദങ്ങള്‍ പെട്ടെന്ന് ഉണ്ടാകാന്‍ കാരണം.

ചികിത്സ ലഭിക്കാത്ത എച്ച്ഐവി രോഗികളെ കണ്ടെത്തി അവര്‍ക്ക് ചികിത്സ ഉറപ്പാക്കേണ്ടത് അപകടകരമായ പുതിയ കൊവിഡ് വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രധാനമാണെന്ന് പഠനം വിലയിരുത്തുന്നു.