
അര്‍ധരാത്രി ചായ കുടിക്കാനിറങ്ങിയാൽ ഇങ്ങനെയിരിക്കും….! അര്‍ധരാത്രി ഒരു മണിക്ക് ചായകുടിക്കാനിറങ്ങിയ യുവാക്കളെ സ്റ്റേഷനിലെത്തിച്ച് പൊലീസിന്റെ ‘ശിക്ഷണം’
സ്വന്തം ലേഖിക
പെരിന്തല്‍മണ്ണ: അർധരാത്രി ഒരു മണിക്ക് ചായകുടിക്കാനിറങ്ങിയ യുവാക്കൾക്ക് പൊലീസിന്റെ വക വ്യത്യസ്തമായൊരു ‘ശിക്ഷണം’.
സ്റ്റേഷനിലെത്തിച്ച ആറംഗ സംഘത്തിന് ഉപദേശവും കട്ടന്‍ ചായയും കൊടുത്തായിരുന്നു പൊലീസിന്റെ ‘ശിക്ഷണം’.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. 20 കിലോമീറ്റര്‍ അകലെയുള്ള ആഞ്ഞിലങ്ങാടിയില്‍ നിന്നാണ് ഒരു കാറിലും ഒരു ബൈക്കിലുമായി യുവാക്കള്‍ പെരിന്തല്‍മണ്ണയിലെത്തിയത്.
രാത്രികാല പരിശോധനക്കിറങ്ങിയ എസ്.ഐ സി.കെ.നൗഷാദും സംഘവും ഇവരെ കണ്ടപ്പോള്‍ കാര്യം തിരക്കി. ചായ കുടിക്കാന്‍ വന്നതാണെന്ന യുവാക്കളുടെ മറുപടിയാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
സംഘത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പുലര്‍ച്ചെ 3.30 ന് കട്ടന്‍ചായയും കൈ നിറയെ ഉപദേശവും കൊടുത്താണ് പൊലീസ് വിട്ടയച്ചത്.
പാതിരാത്രി പ്രത്യേക കാരണങ്ങളില്ലാതെ ഇത്തരത്തില്‍ സംഘടിതമായി പുറത്തിറങ്ങാതിരിക്കാനുള്ള മുന്നറിയിപ്പാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസ് പറഞ്ഞു.