സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: കോതനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തണ്ടാക്കാട് വീട്ടിൽ ഷാന്റി ടി. ആർ(52) ആണ് മരിച്ചത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനാണ് ഷാന്റി.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ഏറ്റുമാനൂർ ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷാന്റി കാറിന് മുകളിലേക്കും അവിടുന്ന് റോഡിലേക്കും വീഴുകയായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ കാർ യാത്രികന് കാര്യമായ പരുക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവണ്ടികളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.