play-sharp-fill
എനിക്കു നിങ്ങളുടെ പണമോ, സ്വര്‍ണമോ, കാറോ, സ്വത്തുക്കളോ ഒന്നും വേണ്ട; എന്നെയും വിസ്മയയെയും ജീവിക്കാന്‍ ഒന്നനുവദിച്ചാല്‍ മതി…അതിനു സഹായിക്കണം’: കിരണും വിസ്മയയുടെ ബന്ധു രാധാകൃഷ്ണ കുറുപ്പുമായി ഉള്ള ഫോണ്‍ സംഭാഷണം പുറത്ത്;  സാക്ഷി വിസ്താരം തിങ്കളാഴ്ചയ്ക്ക് മാറ്റിയ വിസ്മയ കേസിൽ വീണ്ടും ട്വിസ്റ്റ്

എനിക്കു നിങ്ങളുടെ പണമോ, സ്വര്‍ണമോ, കാറോ, സ്വത്തുക്കളോ ഒന്നും വേണ്ട; എന്നെയും വിസ്മയയെയും ജീവിക്കാന്‍ ഒന്നനുവദിച്ചാല്‍ മതി…അതിനു സഹായിക്കണം’: കിരണും വിസ്മയയുടെ ബന്ധു രാധാകൃഷ്ണ കുറുപ്പുമായി ഉള്ള ഫോണ്‍ സംഭാഷണം പുറത്ത്; സാക്ഷി വിസ്താരം തിങ്കളാഴ്ചയ്ക്ക് മാറ്റിയ വിസ്മയ കേസിൽ വീണ്ടും ട്വിസ്റ്റ്

സ്വന്തം ലേഖകൻ

കൊല്ലം: എനിക്കു നിങ്ങളുടെ പണമോ സ്വര്‍ണമോ കാറോ സ്വത്തുക്കളോ ഒന്നും വേണ്ട… എന്നെയും വിസ്മയയെയും അനാവശ്യ ഇടപെടലുകള്‍ ഇല്ലാതെ ജീവിക്കാന്‍ ഒന്നനുവദിച്ചാല്‍ മതി…അതിനു സഹായിക്കണം. കിരണും വിസ്മയയുടെ ബന്ധു രാധാകൃഷ്ണ കുറുപ്പുമായി ഉള്ള ഫോണ്‍ സംഭാഷണം പുറത്ത്.


സാക്ഷി വിസ്താരത്തിനിടെയാണ് സംഭവം. കേസില്‍ 10-ാം സാക്ഷിയായ രാധാകൃഷ്ണ കുറുപ്പിന്റെ വിസ്താരത്തിലാണ് സ്ത്രീധന പ്രശ്‌നം ഉയര്‍ന്നുവന്നത്. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരുടെ അനന്തരവളുടെ ഭര്‍ത്താവാണ് രാധാകൃഷ്ണകുറുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരണിന്റെ വീട് കാണല്‍ ചടങ്ങില്‍ പോയപ്പോള്‍ കിരണിന്റെ പിതാവും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും തന്നെ മാറ്റി നിറുത്തി വിസ്മയക്കു സ്വര്‍ണം കൂടാതെ എന്തൊക്കെ കൊടുക്കും എന്നു ചോദിച്ചിരുന്നു. അപ്പോള്‍ 101 പവന്‍ സ്വര്‍ണം കൂടാതെ ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലവും പത്തു ലക്ഷം രൂപയില്‍ കുറയാത്ത ഒരു കാറും കൊടുക്കും എന്നു ഉറപ്പു കൊടുത്തിരുന്നു എന്നും രാധാകൃഷ്ണകുറുപ്പ് മൊഴി കൊടുത്തിരുന്നു.

എന്നാൽ 2021 ജനുവരി മാസം 17-ന് പ്രതി കിരണും രാധാകൃഷ്ണ കുറുപ്പുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയില്‍ കേള്‍പ്പിച്ചു പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള ക്രോസ് വിസ്താരം നടത്തിയപ്പോൾ സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകള്‍ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ചു അപ്രകാരം യാതൊന്നും ഇല്ല എന്നു വ്യക്തമായി പറഞ്ഞിരുന്നു എന്നും രാധാകൃഷ്ണ കുറുപ്പ് കോടതിയില്‍ സമ്മതിച്ചു.

എനിക്കു നിങ്ങളുടെ പണമോ സ്വര്‍ണമോ കാറോ സ്വത്തുക്കളോ ഒന്നും വേണ്ട… എന്നെയും വിസ്മയയെയും അനാവശ്യ ഇടപെടലുകള്‍ ഇല്ലാതെ ജീവിക്കാന്‍ ഒന്നനുവദിച്ചാല്‍ മതി…അതിനു സഹായിക്കണം എന്നും കിരണ്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. രാധാകൃഷ്ണകുറുപ്പിന് ഇക്കാര്യം കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. സ്ത്രീധനം ചോദിച്ചപ്പോള്‍ വിസ്മയയുടെ പിതാവിനൊപ്പം ഉണ്ടായിരുന്ന ഏക വ്യക്തിയാണ് രാധാകൃഷ്ണകുറുപ്പ് എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശ്രീ കെ.എന്‍. സുജിത് മുന്‍പാകെ തുടര്‍ച്ചയായി വിചാരണ നടന്നു വരുകയാണ്. സാക്ഷി വിസ്താരം തിങ്കളാഴ്ചയ്ക്ക് മാറ്റി. അന്നു പ്രതി കിരണിന്റെ മാതാപിതാക്കളെയും സഹോദരിയെയും സഹോദരനെയും കോടതിയില്‍ വിസ്തരിക്കും