play-sharp-fill
കോട്ടയം പാക്കിൽ മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച അച്ഛനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു; കേസെടുത്തത് അമ്മയുടെ പരാതിയിൽ; കേസ് അട്ടിമറിക്കാൻ ​മുൻനഗരസഭാ കൗൺസിലറുടെ ശ്രമം

കോട്ടയം പാക്കിൽ മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച അച്ഛനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു; കേസെടുത്തത് അമ്മയുടെ പരാതിയിൽ; കേസ് അട്ടിമറിക്കാൻ ​മുൻനഗരസഭാ കൗൺസിലറുടെ ശ്രമം

സ്വന്തം ലേഖകൻ
കോട്ടയം: മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതോടെ പിതാവ് ഒളിവിൽ പോയി.

കേസ് അട്ടിമറിക്കാൻ ​മുൻനഗരസഭാ കൗൺസിലർ ശ്രമം നടത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.


പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം വീട്ടിലെത്തുമ്പോൾ പിതാവ് കുട്ടിയെ കടന്നു പിടിക്കുന്നതാണ് കണ്ടത്. തുടർന്നു, നഗരസഭ അംഗം ധന്യ ഗിരീഷിനെ കണ്ട് വിവരം ബോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ധന്യയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പീഡനത്തിന് ഇരയായ പെൺകുട്ടി സംസാരിക്കാത്തതിനാൽ പൊലീസിനു മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വൈദ്യ പരിശോധന അടക്കം നടത്തിയ ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നു എസ്എച്ച്ഒ ടി.ആർ ജിജു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.