
സ്വന്തം ലേഖകൻ
പാലാ: പാലാ ജനറൽ ആശുപത്രിയിൽ നിന്നും ഇന്ന് വെളുപ്പിന് കാണാതായ വയോധികനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി.കൊഴുവനാൽ കരിമ്പാനി കല്ലിടുക്കിനാനിയിൽ കുഞ്ഞൂഞ്ഞിനെയാണ് തൊടുപുഴയിൽ നിന്നും കണ്ടെത്തിയത്.
ആശുപത്രിയിൽ ഭാര്യ ഭവാനിയാണ് ഒപ്പമുണ്ടായിരുന്നത്.
ഇന്നലെ രാത്രി 12 മണിക്ക് ഭവാനി ഉണർന്നു നോക്കിയപ്പോൾ കുഞ്ഞൂഞ്ഞിനെ കണ്ടില്ല. ആശുപത്രിയാകെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വെളുപ്പിന് നാലിന് ശേഷം കൊട്ടാരമറ്റം ഭാഗത്തുള്ള ചായക്കടയിൽ ചെന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.



