play-sharp-fill
പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ്  ഭട്ടാചാര്യ!!

പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ!!

സ്വന്തം ലേഖകൻ

‘എനിക്ക് പദ്മഭൂഷൺ നൽകുന്നു എന്ന് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു, അങ്ങനെ എനിക്ക് പുരസ്കാരം നൽകുന്നെങ്കിൽ ഞാനത് നിരസിക്കുന്നു.ബുദ്ധദേബ് തന്നെയാണ് പദ്മഭൂഷൺ നിരസിക്കുന്നു എന്ന് അറിയിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു.


ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക്ആണ് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യക്കും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.ജനറൽ ബിപിൻ റാവത്തടക്കം 3പേർക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൻ നൽകിയത്. ജനറൽ ബിപിൻ റാവത്തിന് പുറമെമുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും, സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി ലഭിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പദ്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

4 മലയാളികൾ ഉൾപ്പെടെ 107 പേർക്കാണ് പത്മ ശ്രീ ലഭിച്ചത്.കായിക താരങ്ങളായ നീരജ് ചോപ്ര, വന്ദന കാട്ടാരിയ എന്നിവർക്ക് പദ്മശ്രീ ലഭിച്ചു. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചത്. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി.

സാമൂഹ്യ പ്രവർത്തക കെവി റാബിയ , കളരി ആചാര്യൻ ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ എന്നിവരാണ് പദ്മശ്രീ നേടിയ മറ്റ് മലയാളികൾ. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പദ്മശ്രീ ലഭിച്ചു