play-sharp-fill
സർക്കാരിന് ഭീഷണിയായി അഞ്ച് കേസുകൾ; ഈ കേസുകളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ്  ലോകായുക്ത ഭേദഗതിയെന്നും ആരോപണം

സർക്കാരിന് ഭീഷണിയായി അഞ്ച് കേസുകൾ; ഈ കേസുകളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ് ലോകായുക്ത ഭേദഗതിയെന്നും ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ ലോകായുക്തയുടെ മുന്നിലുള്ളത് 5 കേസുകള്‍. ഇവയില്‍ ചിലതില്‍ ഉടന്‍ തീര്‍പ്പുണ്ടാകാനും സാധ്യതയുണ്ട്.


ഈ കേസുകളില്‍ ലോകായുക്തയുടെ തീര്‍പ്പ് എതിരായാല്‍ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 മന്ത്രിമാരും പ്രതിക്കൂട്ടിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭയില്‍ ചര്‍ച്ചയ്ക്കു വച്ചു നിയമമാക്കാന്‍ നില്‍ക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഈ കേസുകളില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ് എന്നാണ് ആരോപണം.

ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടതാണ് 3 കേസുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായിരുന്ന എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി.ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്സിക്കുട്ടിയമ്മ,എ.സി.മൊയ്തീന്‍, കെ.രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണന്‍, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരന്‍, പി.തിലോത്തമന്‍, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.

മന്ത്രിയായിരുന്ന വി.എസ്.സുനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ അദ്ദേഹം കേസില്‍ നിന്ന് ഒഴിവായി.