സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി കാഞ്ഞാറിന് സമീപം യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി.
പൂച്ചപ്ര സ്വദേശി സനലാണ് മരിച്ചത്. സംഭവത്തില്‍ സനലിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അരുണിന്റെ വീട്ടില്‍വെച്ചാണ് സനലിനെ വെട്ടിക്കൊന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിവാഹിതനായ അരുണ്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു.
മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
വെട്ടേറ്റ സനല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. താനാണ് വെട്ടിയതെന്ന് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാരനോട് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.