നാളെ നിയന്ത്രണങ്ങളുടെ ആദ്യ ഞായർ; സംസ്ഥാനത്തെ വിദേശ മദ്യശാലകൾ തുറക്കില്ല; കള്ളുഷാപ്പുകൾ അവശ്യസേവനങ്ങളുടെ പട്ടികയിൽ; ഞായറാഴ്ച്ച നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ..

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസ് പരിശോധനകളുണ്ടാകും.

സംസ്ഥാനത്തെ വിദേശ മദ്യശാലകൾ നാളെ തുറക്കില്ല. ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകൾക്കും ബാറുകളുംൾക്കും നാളെയും അടുത്ത ഞായറാഴ്ചയും അവധിയായിരിക്കും. അതേസമയം, കള്ളുഷാപ്പുകൾ പ്രവർത്തിക്കും. അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും ജനുവരി 30നും കള്ളുഷാപ്പുകൾ പ്രവർത്തിക്കാം. രാവിലെ 9 മണി മുതൽ രാത്രി 7 വരെയാണു സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി നിലവിൽ വരും. അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതണം. ഇല്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തിൽപെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതൽ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

അവശ്യ സർവീസുകൾക്ക് ഇളവ്

*വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ.
*അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
*ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാൽ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും.
*ഞായറാഴ്ച ജോലിചെയ്യേണ്ടവർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
*പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശംവെച്ച് യാത്രചെയ്യാം.
*ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം.

രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്നവ

*റെസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്‌സലുകൾക്കായി തുറക്കാം.
*പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ.
*കൊറിയർ, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ.

പി.എസ്.സി. പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: ഞായറാഴ്ചകളിൽ നിയന്ത്രണം കടുപ്പിച്ചതിനാൽ ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കൽ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23-നുള്ള ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2 പരീക്ഷകൾ ജനുവരി 28-നായിരിക്കും. 30-ന് നിശ്ചയിച്ച വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്‌കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്സൈറ്റിലുണ്ട്.