അച്ഛനെ വെല്ലുന്ന പ്രകടനം, പ്രണവ് മോഹൻലാലിന്റെ ട്രെയിനിൽ തൂങ്ങിക്കിടന്നുള്ള ആക്ഷൻ രംഗങ്ങൾ പുറത്ത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജൂനിയർ സൂപ്പർ സ്റ്റാറിന്റെ തകർപ്പൻ പ്രകടനം
സ്വന്തം ലേഖകൻ
ആക്ഷൻ രംഗങ്ങളിൽ അച്ഛനേക്കാൾ മുന്നിൽ നിൽക്കുന്ന പ്രകടനമാണ് പ്രണവ് മോഹൻലാൽ ആദ്യ ചിത്രത്തിൽ തന്നെ കാഴ്ചവെച്ചത്. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലാവുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷൻ ചിത്രങ്ങൾ. ഓടുന്ന ട്രെയിനിൽ തൂങ്ങി കിടന്നുള്ള പ്രണവിന്റെ ആക്ഷൻ സീനുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
അരുൺ ഗോപി സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്നാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്. വമ്പൻ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0