മുണ്ടക്കയത്ത് നിരവധി മോഷണക്കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: മുണ്ടക്കയത്തും ,കാഞ്ഞിരപ്പള്ളിയിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം പാലമ്പ്ര കൂവപ്പള്ളി ചാവടിയില്‍ സജോ (30)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, മുണ്ടക്കയം പൊലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ കൈയ്യില്‍ നിന്നും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

തമിഴ് നാട്ടില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് ജില്ലയിലേയ്ക്ക് കടത്തുന്നു എന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി യുടെ നേതൃത്വത്തില്‍, മുണ്ടക്കയം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കുമാര്‍, എസ്.ഐ മനോജ് കുമാര്‍, എ.എസ്.ഐ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി എം തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍ ജയലാല്‍ ,ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രന്‍,ശ്രീജിത്ത് .ബി.നായര്‍, തോമ്‌സണ്‍ കെ മാത്യു, അജയകുമാര്‍ കെ.ആര്‍, അരുണ്‍ .എസ്. അനീഷ് വി.കെ, ഷമീര്‍ സമദ് ,ഷിബു പി.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.