കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പർ‍ ലോറി ഇടിച്ചു തകര്‍ന്നു; പത്തുലക്ഷം രൂപയുടെ നഷ്ടം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പർ‍ ലോറി ഇടിച്ചു തകര്‍ന്നു. തുരങ്കത്തിലെ 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ന്നത്. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ചതാണ് കാരണം.

ലോറി നിര്‍ത്താതെ ഓടിച്ചു പോയി. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്– തൃശൂര്‍ തുരങ്കത്തിന്റെ ആദ്യഭാഗത്താണ് ലൈറ്റുകള്‍ തകര്‍ന്നത്. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.