
സ്വന്തം ലേഖകൻ
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെ മൂലക്കിരുത്തി കുറേ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനം ഹൈജാക്ക് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.കൊവിഡ് മൂന്നാം തരംഗം നേരിടുന്നതില്‍ ആരോഗ്യമന്ത്രിക്ക് ഒരു റോളുമില്ല.
കുറേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീരുമാനമെടുക്കുകയാണ്.എ.കെ.ജി സെന്ററില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മൂന്നാം തരംഗം എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി.ഡി സതീശന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പല ജില്ലകളില്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിനെക്കാള്‍ നാലും അഞ്ചും ഇരട്ടിയാണ് രോഗികളുടെ എണ്ണം. വീടുകളില്‍ കഴിയാന്‍ രോഗികളോട് പറയുന്നത് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാതിരിക്കാനാണ്. മൂന്നാം തരംഗത്തിന് മുമ്പ് മറ്റ് സംസ്ഥാനങ്ങള്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു.
ആരോഗ്യമന്ത്രിക്ക് യോഗത്തില്‍ പോയി ഇരിക്കുകയെന്നല്ലാതെ ഒരു പങ്കാളിത്തവുമില്ല. തൃശൂരും കാസര്‍ഗോഡും സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്.
മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ഉദ്യോഗസ്ഥര്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
ആശുപത്രിയില്‍ പോലും വേണ്ടത്ര ചികില്‍സാ സൗകര്യങ്ങളില്ല.ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിക്ക് വേണ്ടി നിയന്ത്രണങ്ങള്‍ മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.