
തൃപ്തി ദേശായി നിയമ സഹായത്തിനായി അഡ്വ. ആളൂരിനെ സമീപിച്ചു. തന്നെ തടഞ്ഞവരെ നിയമം പഠിപ്പിക്കുമെന്നും തൃപ്തി ദേശായി
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ അച്ഛനും, ഭർത്താവുമാണ് പുനെയിലുള്ള ആളൂരിന്റെ ഓഫീസിൽ വന്ന് അദ്ദേഹത്തെ നേരിൽ കണ്ട് നിയമസഹായം തേടിയത്.
ഈ വാർത്ത അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു. പക്ഷെ കേസ് എടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആളൂർ പറഞ്ഞിട്ടില്ല. എന്നാൽ ഹൈക്കോടതിയെ സമീപിച്ചു പോലീസ് പ്രൊട്ടക്ഷൻ എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു നിയമ ഉപദേശമാണ് ആളൂർ നൽകിയത്. ആളൂരിന്റെ മാനേജർ പ്രമുഖ
രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടു. ഈ വിഷയത്തിൽ ദയവുചെത് ഇടപെടരുത് എന്നാണ് അവർ പറഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ ഇടപെട്ടാൽ ആളൂരിന്റെ ഓഫീസിനും ഭീഷണിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുഖ്യമന്ത്രിയുമായും, ഡിജിപിയുമായും, ഐജി യുമായും ബന്ധപ്പെട്ടത്തിനു ശേഷം മാത്രമേ ഒരു തീരുമാനം എടുക്കുകയുള്ളു എന്നാണ് ആളൂരിന്റെ ഓഫീസ് അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ കാലാകാലങ്ങളായി അനുഷ്ഠിക്കുന്ന ഭക്തരുടെ വികാരത്തെ മാനിക്കുന്നു എന്നും ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നത് നിയമപരമായി തെറ്റാണെന്നും ആളൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.