
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കെ-റെയില്‍ വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
സര്‍ക്കാരിന്റെ ജനസമക്ഷം സില്‍വര്‍ലൈനെന്ന പരിപാടി കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി എം.വി ഗോവിന്ദന്‍ സംസാരിച്ച് ഇരുപത് മിനുറ്റ് പിന്നിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും പരിപാടി നടക്കുന്ന വേദിയിലേക്ക് ഇരച്ചെത്തുകയായിരുന്നു.
പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന അടച്ചിട്ട മുറിയിലേക്ക് ഇടിച്ച് കയറാന്‍ ശ്രമം നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധം നടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജയ്ഹിന്ദ് ടിവി റിപ്പോര്‍ട്ടര്‍ ധനിത്ത് ലാലിനെയും ഡ്രൈവര്‍ മഹേഷ് കൊട്ടാരിയേയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.