video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMainകുടുംബശ്രീ അം​ഗങ്ങൾ പോലീസിൽ; സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതി; പേര് 'സ്ത്രീ കർമ്മസേന'

കുടുംബശ്രീ അം​ഗങ്ങൾ പോലീസിൽ; സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതി; പേര് ‘സ്ത്രീ കർമ്മസേന’

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബശ്രീ അം​ഗങ്ങൾക്ക് പോലീസിൽ അവസരമൊരുങ്ങുന്നു. സ്ത്രീകർമ്മ സേന എന്ന പേരിലാണ് സംവിധാനം നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. ഇവർക്ക് യൂണിഫോമും ഉണ്ടാവും. പോലീസ് സേനയിലേക്ക് നേരിട്ടെടുക്കുകയല്ല ഇവരെ.

സേനയുടെ ഭാ​ഗമാക്കി നിർത്തുക മാത്രമാണ്. സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീയുടെ സേവനങ്ങൾ പോലീസിലും ഉപയോ​ഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണം.

നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശപ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽ കാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സമൂഹത്തിൻറെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൻറെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെത്തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments