
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി പടരുന്നതിനിടെ നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വൈറസിന്റെ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറിയെന്ന് വിലയിരുത്തല്‍.
സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് കോവിഡ് പോസിറ്റിവായതായാണ് നിഗമനം.നിരവധി പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്.രോഗബാധിതരുടെ എണ്ണം വരുംദിവസങ്ങളില്‍ കുത്തനെ ഉയരാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു സിപിഎമ്മിന്റെ ജില്ലാ സമ്മേളനം നടന്നത്. പാറശാലയില്‍ നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും വിവിധ സെഷനുകളിലായി പങ്കെടുത്തത്.
സമ്മേളനത്തിനിടെ രണ്ട് പ്രതിനിധികള്‍ക്ക് കോവിഡും സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ഏറുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.എന്നാല്‍ യാതൊരു മാറ്റങ്ങളും വരുത്താതെ സമ്മേളനം മുന്‍നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം.ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം.35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുമ്ബോള്‍ അതിലൊന്ന് സിപിഎം ജില്ലാ സമ്മേളനമാണ്.
തിരുവാതിരകളി വിവാദമായതോടെയാണ് നിരവധി ആളുകളെ സംഘടിപ്പിച്ച് നടത്താനിരുന്ന പൊതുസമ്മേളനം നേരിട്ട് നടത്തുന്നതില്‍ നിന്ന് പാര്‍ട്ടി പിന്നാക്കം പോയത്.പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുത്ത ശേഷം ഓണ്‍ലൈനിലൂടെ പൊതുസമ്മേളനം നടത്തി വിവാദങ്ങളില്‍ നിന്നും നേതൃത്വം തലയൂരാന്‍ ശ്രമിച്ചിരുന്നു.



