
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കുമളി ദേശീയപാതയിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം.
രാവിലെ 11.15 ഓടെ പന്ത്രണ്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
കോട്ടയത്തുനിന്നും കുമളിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെവന്ന ഇന്നോവ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ എത്തിയ ആംബുലൻസ് ബസിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
രോഗിയെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുകയായിരുന്ന കാഞ്ഞിരപ്പള്ളി മേരി ആശുപത്രിയിലെ ആംബുലൻസ് ആണ് ബസിന് പിന്നിൽ ഇടിച്ചത്.
ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല