മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: കേരളാ കോൺഗ്രസ് (എം)
സ്വന്തം ലേഖകൻ
ചരൽക്കുന്ന്: ഇന്ത്യയെ കാർഷിക ദുരന്തത്തിലേയ്ക്ക് നയിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
ചരൽകുന്നിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്. പാർലമെന്റിനെ മറികടന്ന് ഈ കരാറിൽ ഒപ്പിടാനുള്ള അവസാന ഘട്ട നീക്കത്തിലാണ് കേന്ദ്ര സർക്കാർ.കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ തീരുവ രഹിത ഇറക്കുമതി ഉറപ്പാക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് തീരാദുരിതം സമ്മാനിക്കുന്നതായിരിക്കും ഈ കരാർ. തീരുവ ഇല്ലാതെ ഏതുൽപ്പന്നവും ഇറക്കുമതി ചെയ്യാവുന്ന സ്ഥിതി വരുന്നതോടെ ഇന്ത്യയുടെ കാർഷിക വ്യവസായിക മേഖല തകർന്നു തരിപ്പണമാകും. മറ്റു കരാറുകളിൽ നിന്നു വ്യത്യസ്തമായി സേവന മേഖലയും ഉത്പാദന മേഖലയും ഉദാകരിക്കാനും ഈ കരാർ വഴിയൊരുക്കം. അപകടകരമായ ആപത്തുകൾ ഒളിഞ്ഞിരിക്കുന്ന ഈ കരാറിലൂടെ ഇന്ത്യൻ കർഷകന് ചിതയൊരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
ആസിയാൻ രാജ്യങ്ങളെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇറക്കുമതി വീരന്മാരായ ചൈനയും ഈ കരാറിന്റെ ഭാഗമാണ്. കടുത്ത കർഷക കോ ഹമായ ഈ കരാർ ഒപ്പിടാനുള്ള നീക്കത്തിനെതിരെ മറ്റു കർഷക സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം ഉയർത്തി കൊണ്ടുവരാൻ ക്യാമ്പ് തീരുമാനിച്ചു.
ജോസ് കെ.മാണി അവതരിപ്പിച്ച മിഷൻ 2030 സംഘടനാ രേഖയെ അടിസ്ഥാനപ്പെടുത്തി നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പാർട്ടിയുടെ ബഹുജന സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി പോഷക സംഘടനകളുടെ പ്രവർത്തനത്തിനുള്ള മാർഗ്ഗരേഖ ക്യാമ്പ് അംഗീകരിച്ചു. പുതുതായി 26 ബഹുജന സംഘടനകൾക്കും പാർട്ടി സെല്ലുകൾക്കും രൂപം നൽകാനും ക്യാമ്പ് തീരുമാനിച്ചു.
കെ.എം.മാണി, പി.ജെ ജോസഫ്, സി.എഫ് തോമസ്, ജോസ് കെ.മാണി, ജോയി എബ്രാഹം, മോൻസ് ജോസഫ്, ഡോ.എൻ.ജയരാജ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് ക്യാമ്പ് നടപടികൾ നിയന്ത്രിച്ചത്.