
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന് കോവിഡ്.
അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുമ്മനം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും കുമ്മനം രാജശേഖരന് അഭ്യര്‍ഥിച്ചു.



