video
play-sharp-fill

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍  ഇടപെടലുമായി ഹൈക്കോടതി; 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ ഇടപെടലുമായി ഹൈക്കോടതി; 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ നിന്ന് സുപ്രധാന വിധി. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വസ്തരിക്കാൻ ഹൈക്കോടതി പ്രോസിക്യൂഷനനുമതി നൽകി. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങൾ തള്ളിയിരുന്നു. കേസിൽ 16 സാക്ഷികളെ കൂടുതൽ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോൺ രേഖകളുടെ അസ്സൽ പകർപ്പ് ഹാജരാക്കാൻ നിർദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതിൽ രണ്ടാവിശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേസിൽ മറ്റൊരു സുപ്രധാന ഇടപെടലും ഹൈക്കോടതി നടത്തി. കേസിൽ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി.ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ സമീപകാലത്ത് രാജി സമർപ്പിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിർദ്ദേശം.