
ഓപ്പറേഷന് ട്രോജനുമായി പൊലീസ് മുന്നോട്ടു പോകവേ നഗരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാവിളയാട്ടം; കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടത് ഗുണ്ടാ പകയുടെ പേരിൽ; കൊല്ലപ്പെട്ടത് പത്തൊൻപതുകാരൻ; പ്രതി ലഹരിക്ക് അടിമ
സ്വന്തം ലേഖിക
കോട്ടയം: വർദ്ധിച്ചുവരുന്ന
ഗുണ്ടാ ആക്രമങ്ങൾ അവസാനിപ്പിക്കാന്‍ ‘ഓപ്പറേഷന് ട്രോജനു’മായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ജില്ലയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം.
കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിട്ടത് ഗുണ്ടാ പകയുടെ പേരിൽ. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാന്‍ ബാബുവിനെ തല്ലി അവശനാക്കിയ നിലയില്‍ ജോമോന് തന്നൈയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. കത്തിക്കുത്ത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോമോന്. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഷാന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
നേരത്തെ ഓപ്പറേഷന് ട്രോജന്റെ ഭാഗമായി നിരവധി ഗുണ്ടകളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നടപടിയുടെ ഭാഗമായി സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ പൊലീസ് സ്റ്റേഷനുകള്‍ തലത്തില്‍ പുതുതായി റൗഡി ഹിസ്റ്ററി ഷീറ്റുകളും തയ്യാറാക്കിത്തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഗുണ്ടാ വിളയാട്ടം ഉണ്ടായത്.
സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക പൊലീസ് ആക്ഷന്‍ ഗ്രൂപ്പ് ജില്ലയില്‍ രൂപവത്കരിച്ചിട്ടുണ്ട്. ഡിവൈഎസ്പി നേതൃൃത്വം കൊടുക്കുന്ന സംഘത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും പൊലീസ് സ്റ്റേഷന് തലത്തില്‍ ഒരു എസ്ഐ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘവുമാണ് ഇതിലുള്ളത്.
അക്രമം, ലഹരിമരുന്ന്, സ്വര്‍ണം, ഹവാല തുടങ്ങിയവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഗുണ്ടകളെയും സമൂഹവിരുദ്ധരെയും കണ്ടെത്തുകയാണ് ഇവരുെട ജോലി. ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടെന്നുകണ്ടാല് ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കും.